തൊടുപുഴ: കൊവിഡ്- 19 പടരുന്ന സാഹചര്യത്തിൽ ജെ.സി.ഐ തൊടുപുഴ ഗോൾഡനും മർച്ചന്റ്സ് അസോസിയേഷനും ഒറിക്സ് സപ്പോർട്ട് സർവീസിന്റെ സഹകരണത്തോടെ തൊടുപുഴ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളായ മാർക്കറ്റ്, മാർക്കറ്റ് റോഡ്, മിനിസിവിൽ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, കാഡ്സ്, വെങ്ങല്ലൂർ എന്നീ മേഖലകളിൽ ഇന്ന് രാവിലെ 10ന് തൊടുപുഴ മുനിസിപ്പൽ ഹെൽത്ത് അധികൃതരുടെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തും.