നെടുങ്കണ്ടം: പച്ചടി ശ്രീധരൻസ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റ് നേതൃത്വത്തിൽ മഹാനായ ആർ. ശങ്കറിനെ അനുസ്മരിച്ചു. യൂണിയൻ ആഡിറ്റോറയിത്തിൽ പുഷ്പാർച്ചന നടത്തി. സമുദായത്തിന്റെ ആനുകൂല്യങ്ങൾ ചോദിച്ചുവാങ്ങിയിരുന്ന സംഘടനാ സ്‌നേഹിയായിരുന്ന മുഖ്യമന്ത്രിയായിരുന്നു ആർ. ശങ്കറെന്ന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലർ, ജില്ലാ ജോ. കൺവീനർ സുമേഷ് കല്ലാർ, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം നിജുമോൻ, നെടുങ്കണ്ടം ശാഖാ പ്രസിഡന്റ് സി.എൻ. ദിവാകരൻ, സെക്രട്ടറി രാജീവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.