ചെറുതോണി: യുവജനങ്ങളെ ഏറ്റവുമധികം വഞ്ചിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം. യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ നേതൃസംഗമം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടിൻസ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാജൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ അഡ്വ. കെ.ഡി റോയി, സാം ജോർജ്, ഔസേപ്പച്ചൻ ഇടകുളത്തിൽ, ജിൻസ് ജോർജ്, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് അനീഷ്, സെക്രട്ടറി അഭിജിത്ത് ദാസൻ, ട്രഷറർ ഷെറിൻ കല്ലേകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.