തൊടുപുഴ: തൊടുപുഴ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ടി.എ ഭവനിൽ മാതൃഭാഷാ ദിനം ആചരിച്ചു. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുകയും ചെയ്തു. അക്കിത്തത്തിന്റെ ഭാഷാസേവനം എന്ന വിഷയം അവതരിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് മധു പത്മാലയം അദ്ധ്യക്ഷത വഹിച്ചു.
കെ.ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
തൊടുപുഴ: കെ ടെറ്റ് പരീക്ഷ പാസായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായവർ അഡ്മിഷൻ ടിക്കറ്റ്, സ്കോർ ഷീറ്റ് എന്നിവ സഹിതം 9, 10, 11 തീയതികളിൽ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ നിന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാർത്ഥികൾ നേരിട്ട് കെ ടെറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോൺ: 04862- 222863
ജില്ലാ ആശുപത്രിയിൽ ഒഴിവുകൾ
തൊടുപുഴ: ജില്ലാ ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഡ്രൈവർ, ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്ഡപ്പിറ്റൽ അറ്റൻഡർ എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ. പ്രായപരിധി 40. താത്പര്യമുള്ളവർ 10ന് മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം അപേക്ഷ നൽകണം.