മറയൂർ: ചിന്നാർ മൂന്നാർ നോർത്തേൺ ഔട്ട് ലെറ്റ് റോഡിൽ തലയാറിന് സമീപം നിയന്ത്രണം തെറ്റി വാകാർ കൊക്കയിലേക്ക് മറിഞ്ഞു. മറയൂർ സ്വദേശി സാം ക്രിസ്റ്റഫറിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് അപകടം. ശർക്കര മൊത്ത വ്യാപാരിയായ സാംക്രിസ്റ്റഫർ മൂന്നാറിൽ നിന്നും മറയൂരിലേക്ക് മടങ്ങും വഴി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നിസ്സാര പരുക്കുകളോടെ സാം രക്ഷപെട്ടു.