മുട്ടം: മുട്ടം പഞ്ചായത്തിലെ തകർന്ന വിവിധ ഗ്രാമീണ റോഡുകൾ അടിയന്തിരമായി നന്നാക്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. ഏറെനാളായി തകർന്ന് കിടക്കുന്നറോഡുകൾ നന്നാക്കാൻ പഞ്ചായത്ത് അധികൃതർ ഇതുവരേയും തയ്യാറായിട്ടില്ല. തോട്ടുംകര ഇടപ്പിള്ളി റോഡ്, മുട്ടം ഒറ്റതെങ്ങ് റോഡ്, കാകൊമ്പ് തടത്തിൽ റോഡ് ,
ചള്ളാവയൽ കന്യാമല റോഡ്, കുന്നംകോട്ട് കരിക്കനാം പാറ റോഡ് എന്നിവിടങ്ങളിലൂടെ ഗതാഗതം ദുസ്സഹമാണ്. റോഡുകൾ തകർന്നതുമൂലം ഇതിലെ ഓട്ടോറിക്ഷകൾ പോലും ഇതുവഴി എത്തില്ല.. കോളനി നിവാസികൾ ദൈനം ദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈ റോഡ് നന്നാക്കുന്ന കാര്യത്തിൽ അധികാരികൾ മൗനം പാലിച്ചിരിക്കുകയാണ്. കോളനി പ്രദേശങ്ങളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണ അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം എക്‌സിക്യൂട്ടിവ് അംഗം കെ.എം. അൻവർ ഉദ്‌ലാടനം ചെയ്തു .ജനറൽ സെക്രട്ടറി പി.എം. സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. ഷബീർ, സി.എം. ജമാൽ ,ഷാജി ഒട്ടക്കൽ, നിസാർ കെ.എം., മാഹിൻ എൻ.എച്ച്, ബദുഷ അഷറഫ്, സമദ്, അൽതാഫ്, ബാസിൽ അഷറഫ്, നിസാർ പി.ബഷീർ എന്നിവർ പ്രസംഗിച്ചു.