മറയൂർ . മലയോര മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ജനമൈത്രി എക്‌സൈസും ഫെഡറൽ ബാങ്ക് ഓഫിസേഴ്‌സ് അസോസിയോഷൻ അങ്കമാലിയും സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. മറയൂർ ഗവ.ഹൈസ്‌കൂളിൾ സംഘടിപ്പിച്ച പരുപാടി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ആരോഗ്യദാസ് ഉദ്ഘാടനം ചെയ്തു. ഉപരിപഠനത്തിന് അഡ്മിഷൻ നേടിയ 14 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട് ഫോണും കഴിഞ്ഞ പ്ലസ്ടു പരിക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ നാല് വിദ്യാത്ഥികൾക്ക് കാഷ് അവാർഡും നൽകി.
കാന്തല്ലൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനീഷ് വിജയൻ, ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സുനിൽരാജ്, ഫെഡറൽ ബാങ്ക് ഓഫിസേഴ്‌സ് അസോസിയോഷൻ അങ്കമാലി റീജിയണൽ സെക്രട്ടറി ജോബിൻ ജോസഫ്, എഫ്.ബി.ഒ.എ അങ്കമാലിയിലെ അംഗങ്ങളായ ടി.കെ സുജേഷ്, എം.കെ സുരേഷ്ബാബു, മറയൂർ ഗവ.ഹൈസ്‌കൂൾ എച്ച്.എം എസ്.മോഹൻ, പ്രിൻസിപ്പൽ ഇൻ ചാർജ് പേച്ചിമുത്തു എന്നിവർ സംസാരിച്ചു.