sankar

തൊടുപുഴ: എസ് എൻ ഡി പി യോഗം മുൻ ജനറൽ സെക്രട്ടറിയും ശ്രീനാരായണ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും മുഖ്യമന്ത്രിയും ആയിരുന്ന ആർ ശങ്കറിനെ എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ അനുസ്മരിച്ചു.യൂണിയൻ പ്രാർത്ഥനാ മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ, കൺവീനർ .വി.ജയേഷ്, വൈദിക സമിതി വൈസ് ചെയർമാൻ വൈക്കം ബെന്നി ശാന്തി, യൂത്ത് മൂവ്‌മെന്റ് കൺവീനർ ശരത്ചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സൈബർ സേന കൺവീനർ .ചന്ദു പരമേശ്വരൻ, എംപ്ലോയിസ് ഫോറം, പെൻഷണേഴ്‌സ് ഫോറം, ശാഖാ യോഗം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് കൗൺസിലേഴ്‌സ്, സൈബർ സേന കൗൺസിലേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.