rajendran

മറയൂർ : പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മറയൂർ ചന്ദന റിസർവ്വിനൂള്ളിലെ ആദിവാസി കോളനിയിലും ഏകാദ്ധ്യാപക വിദ്യാലയം സ്മാർട്ടായി. പഴയ മൺചുവരും ഹാസ്ബറ്റോസ് മേൽക്കൂരയുമായി ശോചനീയ അവസ്ഥയിൽ നിന്നുമാണ് പൂർണ്ണമായ സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ആദിവാസികോളനികളിൽ നിന്നും അഞ്ചും ആറും വയസ്സുള്ള കുട്ടികൾക്ക് മാതാപിതാക്കളെ പിരിഞ്ഞ് ഹോസ്റ്റലുകളിലോ മറ്റും നിൽക്കാൻ കഴിയാത്തതും ദിവസേന പോയി മടങ്ങി വരാൻ കഴിയാത്തതുമായ സാഹചര്യത്തിലാണ് ആദിവാസി കോളനികളിൽ ഒരു അദ്ധ്യാപികയുടെ സഹായത്തോടെ പ്രൈമറി സ്‌കൂൾ എന്ന നിലയിൽ ഏകാദ്ധ്യാപക വിദ്യാലയം പ്രവർത്തിക്കുന്നത്.
മിക്കവാറും ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത് . വൈദ്യുതിയോ മറ്റ് സംവിധാങ്ങളോ ശുചുമുറികളോ ഒന്നും തന്നെയില്ലാതെയാണ് മുൻകാലങ്ങളിൽ ഇവ പ്രവർത്തിച്ചിരുന്നത്
പൊതുവിദ്യാഭ്യാസം സംസ്ഥാനത്താകെ മെച്ചപ്പെടുത്തതിന്റെ ഭാഗമായുള്ള സർക്കാർ നയം നടപ്പിലാക്കിയപ്പോൾ വനാന്തർ ഭാഗത്തുള്ള ഏകാദ്ധ്യാപക വിദ്യാലയങ്ങാളെയും പരിഗണിച്ചതിന്റെ ഭാഗമായാണ് ഇവയും നവീകരിക്കപ്പെട്ടത്
മറയൂർ ചന്ദന റിസർവ്വിനൂള്ളിലെ ഈച്ചാംപ്പെട്ടി ആദിവാസി കോളനിയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 35 ലക്ഷം രൂപ വിനയോഗിച്ചാണ് സ്‌കൂൾ നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടം എസ് രാജേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.