തൊടുപുഴ : മണക്കാട് എൻ.എസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ മലയാള വാരാചരണം നടത്തി .കഥാകൃത്ത് കെ. എസ് വിനോദ് ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് ഷിബു. സി .നായർ അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിട്രസ് വീണ വേണുഗോപാൽ സ്വാഗതവും കെ സാവിത്രി നന്ദിയും പറഞ്ഞു . രണ്ടാം ദിവസം വിദ്യാർഥികൾ അക്കിത്തം അനുസ്മരണം നടത്തി . പിടിഎ വൈസ് പ്രസിഡന്റ് എസ് .അനൂപ് അധ്യക്ഷത വഹിച്ചു. വാരാചരണത്തിന് ഭാഗമായി വിദ്യാർത്ഥികൾ പ്രസംഗം,​ കവിത,​ നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു ,​ഓൺലൈനായി സംഘടിപ്പിച്ച പരിപാടികൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടന്നത്.