തൊപുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ചരിത്ര വിജയം നെടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.. യു ഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളക്കടത്തു കേസിലും മയക്കുമരുന്നു കേസിലും നിരവധിയായ അഴിമതി കേസിലും ഉൾപ്പെട്ട് കേരള ജനതയുടെ മുന്നിൽ അപഹാസ്യരായ സംസ്ഥാന സർക്കാരും സി പി എം നേതാക്കളും കുടുബാംഗങ്ങളും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി പൊലീസിനെ ഉപയോഗിക്കുകയാണ്. പലവട്ടം അന്വേഷണം നടത്തി എഴുതിത്തള്ളിയ കേസുകൾ പൊടിതട്ടിയെടുത്ത് യു ഡി എഫ് നേതാക്കളെ കള്ളക്കെസുകളിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ശ്രമത്തിന് കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ മരുപടി നൽകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
അഴിമതിക്കാരെയു ക്രിമിനൽ പശ്ചാത്തലമുള്ളവരെയും സ്ഥാനർത്ഥി പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നുംമുഖ്യ പ്രഭാഷണം നടത്തിയ യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.
ഇന്ന് ജില്ലയിലെ എല്ലാ നിയോജകമണ്ഡലം നേതൃയോഗങ്ങളും, നാളെ മണ്ഡലം നേതൃയോഗങ്ങളും വിളിച്ചു ചേർക്കാൻ യോഗം തീരുമാനിച്ചു. നവംബർ 12-ന് മുമ്പ് സീറ്റ് വിഭജനവും സ്ഥാനർത്ഥി നിർണ്ണയവും പൂർത്തിയാക്കും. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രൊഫ. എം ജെ ജോക്കബ്ബ് പ്രവർത്തന രേഖ അവതരിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി, കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ ശ്രി. പി ജെ ജോസഫ് എം എൽ എ ,മുൻ എൽ എ മാരായ അഡ്വ.ഇ എം ആഗസ്തി, എ കെ മണി, മാത്യു സ്റ്റീഫൻ, മുൻ എം പി ഫ്രാൻസിസ് ജോർജ്ജ്, റോയി കെ പൗലോസ്, ടിഎം സലിം, ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, എം എസ് മുഹമ്മദ്, മുൻ ഡി സി സി പ്രസിഡന്റ് ജോയി തോമസ്, കെ എം എ ഷുക്കൂർ, തോമസ് രാജൻ, എം എൻ ഗോപി, രാജു പാണാലിക്കൽ, ടി.ജി ജി കൈമൾ, എ പി ഉസ്മാൻ, ശ്രിമന്ദിരം ശശികുമാർ, സി പി മാത്യു, ജോസഫ് ജോൺ, തോമസ് പെരുമന, നോബിൾ ജോസഫ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. യു ഡി എഫ് ജില്ലാ ഏകോപന സമതി അംഗങ്ങളും നിയോജക മണ്ഡലം ചെയർമാർമാരും യോഗത്തിൽ പങ്കെടുത്തു. യു ഡി എഫ് ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു നന്ദി പറഞ്ഞു.