ഇളംദേശം ബ്ളോക്ക് പഞ്ചായത്ത്

തൊടുപുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിതാസംവരണം ആയിരുന്ന പ്രസിഡന്റ് സ്ഥാനം ഈ പ്രാവശ്യം ജനറൽ വിഭാഗത്തിലേക്ക് മാറുന്ന ബ്ലോക്ക് പഞ്ചായത്താണ് ഇളംദേശം. യു ഡി എഫ് ന്റെ കുത്തകയെന്ന് പറയാവുന്ന ബ്ലോക്ക് പഞ്ചായത്ത് ഒരിക്കൽ മാത്രമാണ് ഇടത്തോട്ട് ചാഞ്ഞത്. കേരള കോൺഗ്രസ് -ജെ ഇടതുപക്ഷത്ത് ആയിരുന്ന കാലത്തായിരുന്നു ഇത്തരത്തിൽ ഒരു മാറ്റം സംഭവിച്ചത്. യു ഡി.എഫ് ധാരണ പ്രകാരം കഴിഞ്ഞ രണ്ട് വർഷക്കാലമായി കേരള കോൺഗ്രസിലെ മാർട്ടിൽ മാത്യുവാണ് പ്രസിഡന്റ്. ആദ്യ മൂന്ന് വർഷം കോൺഗ്രസിലെ ബിന്ദു പ്രസന്നൻ പ്രസിഡന്റ് സ്ഥാനം വഹിച്ചു. എം. മോനിച്ചൻ, ഷൈനി അഗസ്റ്റിൻ എന്നിവർ ഓരോ സമയങ്ങളിൽ വൈസ് പ്രസിഡന്റുമാരുമായി. തൊടുപുഴ അസംബ്ലി മണ്ഡലവും ഇടുക്കി മണ്ഡലം ഭാഗികമായും ബ്ലോക്കിൽ ഉൾപ്പെടുന്നു. കരിമണ്ണൂർ, മൂലമറ്റം, മുള്ളരിങ്ങാട് ജില്ല പഞ്ചായത്ത് ഡിവിഷൻ ബ്ലോക്ക് പഞ്ചാത്തിലാണ്.

ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

1.പൂമാല,

2.ചീനിക്കുഴി(വനിത)

3.പന്നൂർ

4.കോടിക്കുളം(വനിത)

5.ഉടുമ്പന്നൂർ(വനിത)

6.വണ്ടമറ്റം(എസ്.സി)

7.വണ്ണപ്പുറം,

8. കാളിയാർ(വനിത)

9. വെള്ളിയാമറ്റം(വനിത)

10.ആലക്കോട്,

11.കുടയത്തൂർ(വനിത)

12.കരിമണ്ണൂർ(വനിത)

13.മുള്ളരിങ്ങാട്(എസ്.സി).

കക്ഷിനില

കോൺഗ്രസ് - 6,

കേരള കോൺഗ്രസ് ജോസഫ് - 4,

സി.പി.എം - 1,

സി.പിഐ - 1,

സ്വത - 1.

ബ്ലോക്കിൽ ഏഴ് പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. നാലിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും ഭരണം നടത്തുന്നു. തുടക്കത്തിൽ 5 പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫ് നായിരുന്നു. കരിമണ്ണൂർ ഇടക്കാലത്ത് നഷ്ടം വന്നു.

ആലക്കോട്

. വാർഡുകൾ 13. കക്ഷിനില -യു.ഡി.എഫ്: കോൺഗ്രസ് - 6, കേരള കോൺഗ്രസ് ജോസഫ് -3, മുസ്ലീം ലീഗ് - 1. എൽ.ഡി.എഫ്: സി.പിഐ -2, സി.പി.എം - 1. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസും കേരള കോൺഗ്രസും വേറിട്ട് മത്സരിച്ച് പിന്നീട് ഒറ്റക്കെട്ടായി ഭരണം തുടരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ധാരണ എങ്ങും എത്താത്തതിനാൽ ഇരു കൂട്ടരും വെവ്വേറെ മത്സരിക്കുകയായിരുന്നു. തിരഞ്ഞെുപ്പ് കഴിഞ്ഞപ്പോൾ കേരളകോൺഗ്രസിന്റെയും എൽ.ഡി.എഫിെന്റെയും പിന്തുണയോടെ കോൺഗ്രസ് സ്വതന്ത്രൻ എമ്മാനുവൽ മത്തായി പ്രസിഡന്റായി. ഈ സഖ്യം അധികനാൾ നീണ്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ യുഡി.എഫിൽ ഐക്യം പുനസ്ഥാപിച്ചു. ആദ്യ രണ്ടര വർഷം കോൺഗ്രസിലെ മിനിഗറിയും തുടർന്ന് കേരള കോൺഗ്രസിലെ ടോമി തോമസും പ്രസിഡൻറായി.

കരിമണ്ണൂർ..

വാർഡുകൾ -14. കഷിനില യു.ഡി.എഫ്: കോൺഗ്രസ് -2. കേരള കോൺഗ്രസ് ജോസഫ് - 4. മുസ്ലീം ലീഗ് - 1. എൽ.ഡി.എഫ് : സി.പി.എം - 3. സി.പിഐ - 1. എൽ.ഡി.എഫ്(സ്വത.) -3. യു.ഡി.എഫായി ഭരണം തുടങ്ങി എൽ.ഡി.എഫായി അവസാനിക്കുന്നു. കേരള കോൺഗ്രസിലെ ടോജോ പോൾ ആയിരുന്നു ആദ്യ രണ്ടര വർഷം പ്രസിഡൻറ്. തുടർന്ന് മുന്നണി ധാരണപ്രകാരം പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് ലഭിക്കണമായിരുന്നു. എന്നാൽ കോൺഗ്രസിലെ ദേവസ്യ ഇടത് പക്ഷത്തോടൊപ്പം ചേർന്നു. അതോടെ കക്ഷിനില ഇരു പക്ഷത്തും ഏഴ് വീതമായി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇരു മുന്നണി സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കിട്ടപ്പോൾ ഇടത് സ്ഥാനാർഥി ദേവസ്യ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ നിസാമോൾ ഷാജി തെരഞ്ഞെടുക്കപ്പെട്ടു.

കോടിക്കുളം

വാർഡുകൾ - 13. കക്ഷിനില എൽ.ഡി.എഫ് - സി.പി.എം - 6, സി.പിഐ - 1. യു.ഡി.എഫ് - 5, ബി.ജെ.പി - 1. പഞ്ചായത്ത് ഭരണം ഒരു മുന്നണിക്കും കുത്തകയല്ല. ഓരോ തെരഞ്ഞെടുപ്പിലും ഭരണം മാറുന്നു. ബി.ജെ.പിയും അക്കൗണ്ട് തുറന്നു. സി.പി.എം പ്രതിനിധി ഷേർളി ആൻറണിയാണ് പ്രസിഡൻറ്. എൽ.ഡി.എഫിലെ തന്നെ ജോസ് മാഞ്ചേരി വൈസ് പ്രസിഡൻറ്.

കുടയത്തൂർ

വാർഡുകൾ - 13 യു.ഡി.എഫ് - കോൺഗ്രസ് - 4, കേരള കോൺഗ്രസ് ജോസഫ് - 3, മുസ്ലീം ലീഗ് - 1.സ്വത - 1. എൽ.ഡി.എഫ്: സി.പി.എം - 1, സി.പിഐ -1. ബി.ജെ.പി - 1. എന്നും യു.ഡി.എഫ് ആഭിമുഖ്യ പുലർത്തുന്ന പഞ്ചായത്ത്. പല പഞ്ചായത്തുകളിലും പിന്നിടുന്ന ടേമിൽ പ്രസിഡൻറുമാർ പലതും മാറി മാറി വന്നെങ്കിലും ഇവിടെ അദ്ധ്യക്ഷ സ്ഥാനത്ത് കോൺഗ്രസിലെ പുഷ്പ വിജയൻ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. സാബു തെങ്ങുപള്ളിയാണ് വൈസ് പ്രസിഡൻറ്.

ഉടുമ്പന്നൂർ.

വാർഡുകൾ - 16 യു.ഡി.എഫ്: കോൺഗ്രസ് - 5, മുസ്ലീം ലീഗ് - 3, കേരള കോൺഗ്രസ് - 3. എൽ.ഡി.എഫ്: സി.പി.എം - 4, സി.പിഐ - 1. പഞ്ചായത്തിന് എന്നും ചായ് വ് യു.ഡി.എഫിനോടായിരുന്നു. രൂപവത്കരണ ശേഷം ഒരിക്കൽ മാത്രമാണ് എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. കോൺഗ്രസിലെ ബിന്ദു സജീവ് പ്രസിഡൻറായി അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. മുസ്ലീം ലീഗിലെ പി.എൻ സീതിയാണ് വൈസ് പ്രസിഡൻറ്.

വണ്ണപ്പുറം.

വാർഡുകൾ - 17 യു.ഡി.എഫ്: കോൺഗ്രസ് - 6, കേരള കോൺഗ്രസ് - 4, മുസ്ലീം ലീഗ് - 3. എൽ.ഡി.എഫ്: സി.പി.എം - 4. എന്നും യു.ഡി.എഫിനോടാണ് പഞ്ചായത്തിന് ആഭിമുഖ്യം. യു.ഡി.എഫിലെ ധാരണപ്രകാരം അഞ്ച് വർഷത്തിൽ നാല് പ്രസിഡൻറുമാർ സ്ഥാനമേറ്റു. ജൈനമ്മ ജോസ് ആണ് നിലവിൽ പ്രസിഡൻറ്. മുസ്ലീം ലീഗിലെ കെ.എച്ച് അസീസ് ആണ് വൈസ് പ്രസിഡൻറ്.

വെള്ളിയാമറ്റം.

വാർഡുകൾ - 15 എൽ.ഡി.എഫ്: സി.പി.എം - 6, സ്വത. - 2. യു.ഡി.എഫ്: കോൺഗ്രസ് - 2, കേരള കോൺഗ്രസ് ജോസഫ് - 1, സ്വത. - 3. ബി.ജെ.പി - 1. യു.ഡി.എഫ് പക്ഷത്തായിരുന്ന വെള്ളിയാമറ്റം കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ഒരംഗത്തിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് പിടിച്ചെടുത്തു. പ്രസിഡൻറായി ഷീബ രാജശേഖരൻ അഞ്ച് വർഷം തികക്കുകയാണ്. സി.പി.എമ്മിലെ തന്നെ വി.ജി മോഹനനാണ് വൈസ് പ്രസിഡൻറ്.