തൊടുപുഴ : സാമ്പത്തിക സംവരണത്തിനെതിരെ സാഹിത്യകാരനും ഒറ്റയാൾ പോരാട്ടത്തിലൂടെ പ്രശസ്തനുമായ സുകുമാർ അരിക്കുഴ ഇന്ന് ഉപവാസം നടത്തും. തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിലാണ് രാവിലെ 10 മുതൽ ഉപവാസ പ്രതിഷേധം നടക്കുക. സംവരണം ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയായി ചേർത്തതല്ല. സർക്കാർ സേവനത്തിൽ ഓരോ സമുദായത്തെയും പ്രതിനിധീകരിക്കുന്നവർ എത്രപേരുണ്ടെന്ന കണക്ക് പരസ്യപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.