ഇടുക്കി: വനിത ഗൃഹനാഥയായുള്ള കുടുംബത്തിലെ കുട്ടികൾക്ക്‌വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബിപിഎൽവിഭാഗത്തിലെ വിവാഹ മോചിതർ,ഭർത്താവ് ഉപേക്ഷിച്ചു പോയവർ, ഭർത്താവിന്റെ നട്ടെല്ലിന് ക്ഷതം/പക്ഷാഘാതംകാരണംജോലി ചെയ്യുവാനുംകുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകൾ, അവിവാഹിതരായ അമ്മമാർ, എ ആർ ടിചികിത്സയിലുള്ള എച്ച്ഐവി ബാധിതർ എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥന സർക്കാർ/എയ്ഡഡ്‌വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. ഒരുകുടുംബത്തിലെരണ്ടുകുട്ടികൾക്ക്‌വരെ ധനസഹായംലഭിക്കും.വിധവകൾക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. അപേക്ഷയുംവിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതിഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 20.കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക.