തൊടുപുഴ : കുളമാവ് കോട്ടമല പഞ്ചായത്ത്‌റോഡ് വനം വകുപ്പ് ചങ്ങലയിട്ട് കെട്ടിയടച്ചത് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാകളക്ടറോട് വിശദീകരണംതേടി. ജില്ലാകളക്ടർക്ക് പുറമേ മുഖ്യവനപാലകനും പരാതി പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കുടിയേറ്റകാലം മുതൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്നറോഡാണിത്. റോഡ് സംബന്ധിച്ചകേസ്‌കോടതിയുടെ പറിഗണനയിലിരിക്കെയാണ് 2017 ഒക്ടോബർ 6 ന്‌കോട്ടയം ഡി എഫ് ഒ യുടെ നിർദ്ദേശാനുസരണംറോഡിന് കുറുകെ ചങ്ങല സ്ഥാപിച്ചത്.നിലവിലുള്ളറോഡുകളിൽ ഗതാഗതം തടയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും അതനുസരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇടുക്കി മെഡിക്കൽകോളേജിൽ ഉൾപ്പെടെ എത്തണമെങ്കിൽറോഡ് തുറന്നുകൊടുക്കേണ്ടതുണ്ട്. കപ്പക്കാനം, ഉറുമ്പുള്ള് , ഉളുപ്പൂണിമേഖലയിലെ സാധാരണക്കാരുടെ മനുഷ്യാവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് കപ്പക്കാനം ആദിവാസി സെറ്റിൽമെന്റ് ഊരുമൂപ്പൻ പി.കെ.മോഹനൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.