ഇടുക്കി: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
ഹൈസ്‌കൂൾ ഹയർസെക്കന്ററി വിഭാഗം കുട്ടികൾക്കായി നടത്തിയ കവിതാലാപന മത്സരത്തിൽ കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അൻസ മരിയ ഡെസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പത്താം ക്ലാസിലെ സാനിയ ജോണിനാണ് രണ്ടാം സ്ഥാനം. വെള്ളയാംകുടി സെന്റ് ജെറോം എച്ച് എസ് എസിലെ ആബേൽ വർഗീസ് മൂന്നാമതെത്തി.
യു പി വിഭാഗം കുട്ടികളുടെ വായനാ മത്സരത്തിൽ ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസുകാരി മിത്ര ബിനോ ഒന്നാം സ്ഥാനം നേടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന എൽസ മരിയ തോമസ് രണ്ടാം സ്ഥാനവും, മേരികുളം മരിയൻ പബ്ലികസ്‌കൂൾ അഞ്ചാം ക്ലാസുകാരി ഇവാനിയ എൽസ വിൽസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽ പി വിഭാഗം വായനാ മത്സരത്തിൽ ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഹൃദ്യാ ബിനോ ഒന്നാം സ്ഥാനവും, മൂലമറ്റം സെന്റ് ജോർജ് യുപി സ്‌കൂളിലെ മൂന്നിൽ പഠിക്കുന്ന സേറാ സിജു രണ്ടും, തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ പി എസ് നാലാം ക്ലാസിലെ അയോണ ജയ്‌മോൻ മൂന്നാം സ്ഥാനവും നേടി.
കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിലെ ഏകമത്സരാർത്ഥിയായ തൊടുപുഴ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ഫോർ പ്രൊഫഷണൽആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് സോഷ്യൻ സയൻസ് വിദ്യാർത്ഥി ബിബിൻ ബേബിക്ക് പ്രോത്സാഹന സമ്മാനം നൽകാനും വിധി നിർണ്ണയ സമിതി തീരുമാനിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ തപാൽ മാർഗ്ഗം അയച്ചുനൽകും.