തൊടുപുഴ: സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക സാമുദായിക സംവരണം അട്ടിമറിക്കുന്നതിനെതിരെ സംവരണ സമുദായ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ മുന്നിൽ ധർണ നടത്തി. സുപ്രീംകോടതി വിധി വരുന്നത് വരെ മുന്നാക്ക സംവരണം നിറുത്തിവയ്ക്കുക, മുന്നാക്ക സംവരണത്തിനുള്ള ഉത്തരവുകളും ചട്ടഭേദഗതിയും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മുസ്ലിംലീഗ് ജില്ലാ ജന. സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദാരിദ്ര നിർമ്മാർജ്ജനമല്ല, സാമൂഹിക നീതിയാണ് സംവരണത്തിന്റെ ലക്ഷ്യമെന്നും സംവരണ പ്രക്ഷോഭം സാമൂഹിക നീതിക്കായുള്ള പോരാട്ടമാണന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ മെക്ക സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എസ്. അസീസ് അദ്ധ്യക്ഷത വഹിച്ചു, കെ.എസ്. സുബൈർ, അമ്പിളി പ്രസാദ്, സി.ഐ. ഹംസ, എം.പി. മുഹമ്മദ്, കെ. സുബൈർ എന്നിവർ സംസാരിച്ചു.