ഇടുക്കി: കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിട്ടുളള തൊഴിലാളികൾക്ക് നിിബന്ധനകൾക്ക് വിധേയമായി എല്ലാത്തരം കുടിശികയും ഒടുക്കുന്നതിനുളള കാലാവധി 2020 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകി. ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ നാളിതുവരെ കൊവിഡ് 19 ധനസഹായത്തിന് അപേക്ഷ നൽകാത്ത തൊഴിലാളികൾക്ക് രണ്ടാംഘട്ട കൊവിഡ് 19 സൗജന്യ ധനസഹായമായ 1000/ രൂപ ലഭ്യമാക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തിയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. .motorworker.kmtwwfb.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം. ഫോൺ04862220308