ഇടുക്കി : ജില്ലയിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ ഗവൺമന്റ് / എയ്ഡഡ് സ്ഥാപനത്തി
ത്തിൽ എട്ടാം തരം മുതൽ പ്രൊബഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പുതിയ അദ്ധ്യയന വർഷത്തേക്കുളള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 31 വരെ ജില്ലാ ആഫീസിൽ സ്വീകരിക്കും.അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും തൊടുപുഴയിലുളള ജില്ലാ ക്ഷേമനിധി് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.അപേക്ഷകൾ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും http://kmtwwfb.org/ ഡൗൺ ലോഡ് ചെയ്‌തെടുക്കാം.അപേക്ഷയോടൊപ്പം ഫോൺ നമ്പർ കൂടി രേഖപ്പെടുത്തണം.