തൊടുപുഴ: കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന ഡി.സി.സി ജനറൽ ബോഡിയോഗം 11ന് രാവിലെ 11ന് തൊടുപുഴ സിസിലിയ ആഡിറ്റോറിയത്തിൽ ചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.