തൊടുപുഴ: മെറ്റൽ ക്രഷർ യൂണിറ്റിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് നെൻമാറ ചാത്തമംഗലം ചെമ്മനംപറമ്പിൽ സുരേന്ദ്രന്റെ മകൻ സുധീഷ് (21) ആണ് മരിച്ചത്. തൊടുപുഴ മ്രാല മാടപ്പറമ്പിൽ മെറ്റൽ ക്രഷർ യൂണിറ്റിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങിയ കല്ല് എടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി ക്രഷറിൽഅകപെടുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സുധീഷിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മുട്ടം പൊലീസ് കേസെടുത്തു.