ഉടുമ്പൻചോല: ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് വി . ജയേഷിന്റെ അദ്ധ്യക്ഷതയിൽ നെടുങ്കണ്ടത്ത് നടന്ന യോഗത്തിൽ ബി ഡി ജെ എസ് ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. ജില്ലാ ട്രഷർ സന്തോഷ് മാധവൻ മുഖ്യ പ്രഭാഷണവും വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ജോയിന്റ് സെക്രട്ടറി സോജൻ ജോയ് ,അജയൻ പൂപ്പാറ , തുടങ്ങിയവർ സംഘടനാ സന്ദേശവും നൽകി. അജി മുട്ടുകാട് (പ്രസിഡന്റ് )വിഷ്ണു മാമ്പള്ളി (ജനറൽ സെക്രട്ടറി )ബിനു കുരുവിക്കനം, ജോബി വാഴാട്ട് , ബിനോയ് പച്ചടി (വൈസ് പ്രസിഡന്റ്മാർ) അരുൺ കുമാർ, സുബീഷ് ശാന്തി, സജി കുരുവിക്കാനം (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു .