തൊടുപുഴ: ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് ഇന്ത്യയും ബാംഗ്ലൂർ ഹോപ്പ് ചാരിറ്റബൾ സൊസൈറ്റിയും സംയുക്തമായി ഇന്ത്യൻ അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ രണ്ടാം ഘട്ട ജില്ലാ വിതരണോദ്ഘാടനം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ തൊടുപുഴ ടൗൺ പള്ളി വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട്‌ നിർവഹിച്ചു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് ജേക്കബ് പെരുമന, ജില്ലാ കോ- ഓഡിനേറ്റർ ജോൺ മുണ്ടൻകാവിൽ, മെജോ കുളപ്പുറത്ത് എന്നിവർ പങ്കെടുത്തു.