joseph

ചെറുതോണി: കേരള കോൺഗ്രസ് ജോസ് വിഭാഗം യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി റെനി മാണി തൈമറ്റത്തിലും പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന ഷിജോ ഞവരക്കാട്ടും അടക്കം അമ്പതോളം പ്രവർത്തകർ പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടിയിലേക്ക് പുതുതായി കടന്നു വന്ന നേതാക്കളെ പിജെ ജോസഫ് ഷാൾ അണിയിച്ച് സ്വീകരിച്ചു.കേരള കോൺഗ്രസ് എം വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ടോമി കൊച്ചുകുടി, പാർട്ടി ജില്ലാ സെക്രട്ടറി വിൻസെന്റ് വള്ളാടിയിൽ, പാർട്ടി സംസ്ഥാന സെക്രട്ടറി സി.വി തോമസ് ചാലപ്പാട്ട് തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.