തൊടുപുഴ: കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ,​ മുൻ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന ഡി.സി.സി ജനറൽ ബോഡിയോഗം ഇന്ന് രാവിലെ 11ന് തൊടുപുഴ സിസിലിയ ആഡിറ്റോറിയത്തിൽ ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, ടോമി കല്ലാനി, റോയ് കെ. പൗലോസ്, എ.ഐ.സി.സി മെമ്പർ ഇ.എം. ആഗസ്തി, ജോയ് തോമസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കെ.പി.സി.സി സെക്രട്ടറിമാരായ തോമസ് രാജൻ, എം.എൻ. ഗോപി, മുൻ എം.എൽ.എമാരായ എ.കെ. മണി, സുലൈമാൻ റാവുത്തർ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ സി.പി. മാത്യു, എ.പി. ഉസ്മാൻ, ടി.ജി.ജി കൈമൾ, എം.കെ. പുരുഷോത്തമൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.