തൊടുപുഴ: വഴിയരികിൽ കിടന്ന തെരുവുനായയെ അജ്ഞാതർ വെട്ടി പരിക്കേൽപ്പിച്ചു. പുതിയ കെ.എസ് ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥിരമായി കാണുന്ന നായയോടാണ് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. തിങ്കളാഴ്ച രാവിലെ നായ്ക്കൾക്ക് ആഹാരം നൽകാനെത്തിയ തൊടുപുഴ സ്വദേശിയായ എസ്. ദീപുവാണ് നായയ്ക്ക് പരിക്കേറ്റതായി കണ്ടത്. നായയുടെ കണ്ണിനു മുകളിലായാണ് വെട്ടുകൊണ്ടത്. ആഴത്തിലുള്ള വെട്ടായതിനാൽ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിൽ ചോരയൊലിപ്പിച്ചു നിൽക്കുകയായിരുന്നു നായ. ഉടൻ സുഹൃത്തുക്കളെയും കുട്ടി മണക്കാടുള്ള വെറ്ററിനറി സർജന്റെ അടുത്തെത്തിച്ചു. നായയുടെ തലയിൽ മൂന്ന് തുന്നലുണ്ട്. നായയെ നിരീക്ഷണത്തിനായി ഇവിടെ തന്നെ പാർപ്പിച്ചിരിക്കുകയാണ്.