ഇടുക്കി: വരണാധികാരികൾ ഓരോ തദ്ദേശ സ്ഥാപനത്തിനും ഓരോ വാർഡിനുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. തുടർന്ന് സ്ഥാനാർത്ഥികൾക്ക് പത്രികകൾ സമർപ്പിക്കാം.രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് പത്രികകൾ സ്വീകരിക്കുന്നത്. പത്രികകൾ സ്വീകരിക്കുന്ന അവസാന തിയതി 19. പിറ്റേന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. വോട്ടെണ്ണൽ ഡിസം.16 ന് രാവിലെ 8 മണിക്ക് ആരംഭിക്കും.
യോഗങ്ങൾ
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് / നഗരസഭ തലത്തിലുള്ളരാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെയും യോഗം ചേരും. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഇന്ന് നാളെ രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം അതത് പഞ്ചായത്തുകളിൽ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുടെ അധ്യക്ഷതയിൽ ചേരും.
സ്ഥാനാർത്ഥികൾ
കെട്ടിവയ്‌ക്കേണ്ട തുക
ഗ്രാമ പഞ്ചായത്ത് -1000 രൂപ
ബ്ലോക്ക് പഞ്ചായത്ത് / നഗരസഭ -2000 രൂപ
ജില്ലാ പഞ്ചായത്ത് -3000 രൂപ
സ്ഥാനാർത്ഥികൾക്ക് പരമാവധി
ചെലവഴിക്കാവുന്ന തുക*
ഗ്രാമപഞ്ചായത്ത് -25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് / നഗരസഭ- 75,000
ജില്ലാ പഞ്ചായത്ത് -ഒന്നര ലക്ഷം രൂപ