ഇടുക്കി: ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ അധീനതയിലുളള വിവിധ കെട്ടിടങ്ങൾ 11 മാസത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ പുല്ലുപാറയിൽ രണ്ട് കടമുറിയും ടോയ്‌ലറ്റ് ബ്ലോക്കും ഉളള കെട്ടിടം, അരുവിക്കുഴി ടൂറിസം സെന്ററിലുളള അമിനിറ്റി സെന്റർ കെട്ടിടത്തിലെ താഴത്തെ നിലയും അനുബന്ധിച്ചുളള ഏരിയയും. സീൽ ചെയ്ത ക്വട്ടേഷനോടൊപ്പം ഡി.റ്റി.പി.സി സെക്രട്ടറിയുടെ പേരിൽ ഇടുക്കി ബ്രാഞ്ചിൽ മാറാവുന്ന 5000 രൂപയുടെ ഡി.ഡി. ചേർത്തിരിക്കേണ്ടതാണ്. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി നവംബർ 24 ന് വൈകുന്നേരം 3 വരെ. ക്വട്ടേഷൻ തുറക്കുന്ന സമയം 25 ന് രാവിലെ 11.30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04862 232248 വെബ് സൈറ്റ് : www.dtpcidukki.com