ഇടുക്കി: കെ.എ.പി 5 ഇടുക്കി ആംഡ് ബറ്റാലിയന്റെ അധീനതയിൽ ഉളളതും കാലഹരണപ്പെട്ടതുമായ 21 വാഹനങ്ങൾ വിവിധ ദിനങ്ങളിലായി ലേലം. ഇതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
11 വാഹനങ്ങൾ (ഒരു ജീപ്പ്, ഒരു ആംബുലൻസ്, നാല് ബസ്, അഞ്ച് ബൈക്ക്) എന്നിവ നവംബർ 16 ന് 11 ന് ബറ്റാലിയൻ ആസ്ഥാനമായ കുട്ടിക്കാനത്ത് പരസ്യമായി ലേലം ചെയ്യും.ലേലത്തിൽ സീൽ ചെയ്ത ദർഘാസുകൾ ലേല ദിവസത്തിന് 4 ദിവസം മുൻപായി കിട്ടത്തക്ക വിധം നേരിട്ടോ തപാൽ മാർഗമോ കുട്ടിക്കാനത്തുളള കമൻഡാന്റിന്റെ കാര്യാലയത്തിലേക്ക് അയക്കേണ്ടതും കവറിനു പുറത്ത് മോട്ടോർ വാഹന ലേലത്തിനുളള ദർഘാസ് 01/2020 എന്നു വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. വകുപ്പ് വക 2002 മോഡൽ ടാറ്റ 709 ബസ് നവംബർ 17 രാവിലെ 11 ന് ലേലം ചെയ്യും. നവംബർ 18 ന് നടക്കുന്ന മൂന്നാമത്തെ ലേലത്തിൽ 9 വാഹനങ്ങൾ ഇത് കൂടാതെ ലേലം ചെയ്യും. രണ്ട് കാർ, രണ്ട് ജീപ്പ്, അഞ്ച് ബസ് എന്നിവയാണ് ലേലം ചെയ്യുന്നത്. ലേലങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് കെ.എ.പി ഇടുക്കി ബറ്റാലിയനുമായി ബന്ധപ്പെടുക. ഫോൺ 04869 233072