കരിങ്കുന്നം: അടുത്തകാലത്ത് ടാർ ചെയ്ത കരിങ്കുന്നം- പുറപ്പുഴ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യണമെന്ന് ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരികകേന്ദ്രം. റോഡിന്റെ ഇരുവശവും മൂന്നടി വരെ താഴ്ചയുള്ള കട്ടിംഗാണ്. ഇതുമൂലം മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കാൽനടക്കാരും ഭിന്നശേഷിക്കാരുടെ വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. ചെയർമാൻ കെ.ജി. സന്തോഷ് കാവതിയാംകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാമൂഹ്യപ്രവർത്തകൻ പി.ആർ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ. സുഗുണൻ, വി.കെ. അനിൽകുമാർ, എ.കെ. ഷാജി, കെ.വി. രാജു, ഷാജി ജോസഫ്, അനിൽ ലാൽ എന്നിവർ സംസാരിച്ചു.