tiger
വാഗുവരൈ ടോപ്പ് ഡിവിഷന് സമീപത്തെ പാറപുറത്ത് വിശ്രമിക്കുന്ന കടുവ

മറയൂർ: മറയൂരിന് സമീപം തലയാർ എസ്റ്റേറ്റിൽ കടുവ ഇറങ്ങി .. വാഗുവരൈ ടോപ്പ് ഡിവിഷനിൽ തൊഴിലാളി ലയങ്ങളോട് ചേർന്നൂള്ള ഭാഗത്താണ് ഇന്നലെ രാവിലെ ആറരയോടെ പ്രദേശവാസികൾ കടുവയെ കണ്ടത്. രാവിലെ മീൻ വിൽപ്പനക്കായി പോകും വഴിയാണ് തൊഴിലാളികളായ സുബ്രമണ്യവും സുഹൃത്തും പാറയുടെ മുകളിൽ വിശ്രമിക്കുന്ന കടുവയെ കണ്ടത്. സുബ്രമണ്യം കടുവയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയുടെ ഫയർ വുഡ്ഡിനായുള്ള ഗ്രാന്റീസ് തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്.
തലയാർ , പാമ്പൻ മല പ്രദേശത്തുള്ള പത്തിലധികം കന്നുകാലികളാണ് കഴിഞ്ഞ ആറുമാസത്തിനിടെ കൊല്ലപ്പെട്ടത് . കടുവയുടെ സാന്നിദ്ധ്യമുണ്ടെന്ന് നിരവധി തവണ വനംവകുപ്പിൽ അറിയിച്ചെങ്കിലും ജാഗ്രത നടപടികൾ ഒന്നും സ്വീകരിച്ചില്ല.
കന്നുകാലികളെ കൊന്നത് കാട്ടുനായ്ക്കൾ ആണെന്ന നിലപാടായിരുന്നു ഇരവികുളം അസി വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടയുള്ളവർ സ്വീകരിച്ചത്. ജനവാസ കേന്ദ്രത്തിന് സമീപത്ത് സ്ഥിരം സാന്നിദ്ധ്യമായത്.