sandal

മറയൂർ: മറയൂരിന് സമിപം വീട്ടുവളപ്പിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തി. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴപെയ്ത സമയമാണ് ചന്ദനമരത്തിന്റെ കുറ്റി വേരോടെ കടത്തിയത്. ആഗസ്റ്റ് മാസം 28 തീയതിയാണ് സോമന്റെ വീട്ടുവളപ്പിൽ നിന്നും ചന്ദന മരം മുറിച്ചുകൊണ്ട് പോയത് ഇതിന്റെ അവശേഷിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന കുറ്റിയാണ് മോഷ്ടാക്കൾ കടത്തിയത്. ചന്ദന മരത്തിന്റെ കുറ്റി വനം വകുപ്പിലേക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമസ്ഥനായ സോമൻ മറയൂർ വനം വകുപ്പ് ഓഫീസിൽ നിവേദനം നൽകിയിരുന്നു.
പാളപ്പെട്ടി ആദിവാസി കോളനിയിൽ ചന്ദ്രികയെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതികൾക്ക് തോക്ക് ഉണ്ടാക്കി നൽകിയതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് സോമനെ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. വീട്ടിൽ സഹോദരിയും ഭാര്യയും മാത്രമാണൂള്ളത് ഇതും മോഷ്ടാക്കൾക്ക് സഹായകരമായി. മുൻപും ഇതേപറമ്പിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കൂന്ന ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചു കടത്തിയിരുന്നു.