കരിമണ്ണൂർ: കേബിൾ ടി.വി ജീവനക്കാരെ മർദിച്ചതായി പരാതി. സ്വകാര്യ കേബിൾ ടി.വിയുടെ ജീവനക്കാരായ ബെന്നി, ആദർശ് എന്നിവർക്കാണ് മർദനമേറ്റത്. കേബിൾ മെയിന്റനൻസ് ജോലിക്കായി ഇവർ കരിമണ്ണൂർ ചന്തക്കുന്ന് ഭാഗത്തേയ്ക്ക് പോകവേ പ്രദേശവാസിയായ ഒരാൾ അകാരണമായി മർദിച്ക്കുകയായിരുന്നു. കൊവിഡ് പരത്തുന്നതിന് വന്നതാണോ എന്ന് ചോദിച്ചായിരുന്നു മർദനം. ജീവനക്കാർ കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മർച്ചന്റ്‌സ് അസോസിയേഷനും ജില്ലാ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു.