munnar

മൂന്നാർ: വീടിന് ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ശ്വാസം അടക്കിപ്പിടിച്ച് കുരുന്നുകളടക്കം കഴിഞ്ഞത് അഞ്ച് മണിക്കൂർ. മൂന്നാർ ഗൂർവിള എസ്റ്റേറ്റ് ലയത്തിൽ തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ രണ്ട് സംഘമായി കുട്ടിയാനയടക്കം അഞ്ചംഗ കാട്ടാനക്കൂടം പുലർച്ചെ നാലുണിയോടെയാണ് എസ്റ്റേറ്റിലെത്തിയത്. കാട്ടാനകൾ സുധയുടെ വീടിന്റെ ജനൽ ചില്ലകൾ തകർത്തു. ഈ സമയം ഉറക്കമുണർന്ന സുധ കുട്ടികളായ ആറ് വയസുകാരി ഹർശിനി, എട്ടു വയസുകാരി ബ്രിന്ത എന്നിവരുമായി അടുക്കള വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടവും ആനകൾ വളഞ്ഞിരുന്നു. തുടർന്ന് വാതിൽ അടച്ച് അടുക്കളയിൽ അഭയം പ്രാപിച്ച ഇവർ പുലർച്ചെ വരെ ഇവിടെ കഴിച്ചുകൂട്ടുകയായിരുന്നു. സമീപവാസിയുെ വീടിന്റെ വാതിലും ഗണേഷൻ, ലക്ഷ്മണൻ, സുധ എന്നിവരുടെ വിളവെടുക്കാൻ പാകമായ ബീൻസ് കൃഷിയും കാട്ടാനകൾ തകർത്തു. രണ്ട് സംഘങ്ങളിലൊന്ന് ഒറ്റയാനായിരുന്നു. കാട്ടാനകൾ കൂട്ടമായി കാടിറങ്ങുന്നതോടെ തൊഴിലാളികൾ ജീവഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. പതിനായിരങ്ങൾ ചിലവഴിച്ചിറക്കുന്ന പച്ചക്കറികൾ വിളവെടുപ്പിന് പാമാകുന്നതോടെ പലപ്പോഴായി എത്തുന്ന വന്യമ്യഗങ്ങൾ നശിപ്പിക്കുകയാണ്.