തൊടുപുഴ: പാലാ റോഡിൽ കോലാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്പറ്റി .പന്നിമറ്റം സ്വദേശി ബിലാൽ സെയ്ദലവിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.45ന് കോലാനി ചേരിക്ക് സമീപമായിരുന്നു അപകടം. കാലിന് സാരമായി പരിക്കേറ്റ ബിലാലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ജൂവലറി ജീവനക്കാരനാണ് ബിലാൽ.