തൊടുപുഴ: മുട്ടം ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ പുതിയ അദ്ധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലേക്ക് ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി., ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് / പി. എച്ച്. ഡി സർട്ടിഫിക്കറ്റ്, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ബയോഡേറ്റ, അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ്, എന്നിവ gpcmuttom.ac.in എന്ന കോളേജ് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന 18നകം സമർപ്പിക്കേണ്ടതാണ്. നെറ്റ് / പി. എച്ച്. ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഉദേ്യാഗാർത്ഥികളെ ബന്ധപ്പെടുന്നതിനാവശ്യമായ ഇ-മെയിൽ അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ ബയോഡേറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്.