ഇടുക്കി: ജില്ലാതല ശിശുദിനാഘോഷം 14ന് രാവിലെ 10.30ന് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇഷാന ബിജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ശാന്തിഗ്രാം ജി.ഇ.എം.എച്ച് സ്‌കൂൾ വിദ്യാർത്ഥി ജൂവൽ ജോജോ അദ്ധ്യക്ഷനാകും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ സ്റ്റാമ്പ് പ്രകാശനവും ശിശുദിനസന്ദേശവും നൽകും. വിദ്യാർഥികളായ എൽസ മരിയ തോമസ്, ഷാരോൺ ബൈജു ജോസഫ് ജോയ് എന്നിവർ സംസാരിക്കും.