ചെറുതോണി: വാളയാറിൽ ലൈംഗികപീഡനത്തിന് ഇരകളായ കുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന കാൽനട സമരജാഥയ്ക്ക് ചെറുതോണിയിൽ വിവിധ സംഘടനകളുടെ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ദളിതരുടെയും പരിരക്ഷയും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പുവരുത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കർഷകനേതാവ് അപ്പച്ചൻ ഇരുവേലി ആവശ്യപ്പെട്ടു. ദളിത് നേതാവ് പി.എ. ജോണി, സിറ്റിസൺ ഫോറം ഇൻഡ്യ പ്രസിഡന്റ് രാജു സേവ്യർ, ആദിവാസി നേതാവ് എസ്. കൊച്ചുരവി എന്നിവർ പ്രസംഗിച്ചു.