തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 14,15 തീയതികളിൽ ഓൺലൈനായി പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് നടക്കും. 14ന് രാവിലെ ഒമ്പതിന് വീഡിയോ കോൺഫറൻസ് വഴി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കമ്മിറ്റി അംഗങ്ങളായ സി.പി. സുദർശനൻ, ഷാജി കല്ലാറയിൽ,​ വൈക്കം ബെന്നി ശാന്തി എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ ജയേഷ്.വി സ്വാഗതം പറയും. യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് ഗൂഗിൾ മീറ്റ് വഴി 10 മുതൽ 12 വരെ ബിജു പുളിക്കലേടത്ത് ശ്രീനാരായണ ഗുരദേവന്റെ ദാമ്പത്യ സങ്കൽപ്പം എന്ന വിഷയത്തിലും 12 മുതൽ 1.30 വരെ ഡോ. കെ. സോമൻ 'വ്യക്തിത്വ വികസനം കുടുംബ ഭദ്രതയ്ക്ക്",​ 'സംഘടനാ പരിചയം" എന്നീ വിഷയങ്ങളിൽ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ അഡ്വ. വിൻസെന്റ് ജോസഫ് എറണാകുളം 'സ്ത്രീ പുരുഷ മനശാസ്ത്രം" എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. 15 ന് രാവിലെ 10 മുതൽ 12 വരെ ഡോ. എൻ.ജെ. ബിനോയി എറണാകുളം 'സ്ത്രീ പുരുഷ ലൈംഗികത" എന്ന വിഷയത്തിലും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ ഡാേ. ദിവ്യ ശ്രീനാഥ് 'ഗർഭധാരണം, പ്രസവം, ശിശുസംരക്ഷണം" എന്നി വിഷയത്തിലും ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം വീഡിയോ കോൺഫറൻസ് വഴി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.