ഇടുക്കി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ഹാജരാക്കണമെന്നു ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ആയുധങ്ങൾ സൂക്ഷിക്കേണ്ടവർ ആരൊക്കെയാണെന്നുള്ളത് തീരുമാനിക്കാനും പരിശോധിക്കാനുമായി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, എ.ഡി.എം എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും ആയുധം പിടിച്ചെടുത്ത് ലൈസൻസ് റദ്ദ് ചെയ്യുമെന്ന് കളക്ടർ അറിയിച്ചു.