കുമളി: തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്ക് പോസ്റ്റ് വഴി പ്രതിദിനം കടന്നു വരുന്ന തൊഴിലാളികളുടെ എണ്ണം ഏഴായിരത്തിലധികം .രാവിലെ അഞ്ച് മുതൽ എട്ടു വരെ തൊഴിലാളികളുടെ തിരക്കാണ് ചെക്ക് പോസ്റ്റിൽ.
പരിശോധന കർശനമാക്കിയതോടെപരിധിയിലധികം തൊഴിലാളികളുമായി എത്തുന്ന വാഹനത്തിൽ നിന്നും ചെക്ക് പോസ്റ്റിന് അപ്പുറം ഇറക്കി കാൽനടയായി ചെക്ക് പോസ്റ്റ് കടന്നെത്തി വീണ്ടും ജീപ്പിൽ കയറി ഏലത്തോട്ടങ്ങളിലേക്ക് പോകും.കൊവിഡ് മാനദണ്ഡം പാലിക്കാതെയാണ് തൊഴിലാളികളെ തോട്ടങ്ങളിലേയ്ക്ക് കൊണ്ട്പോ്ുന്നത്.
തൊഴിലാളികളിൽ ഏറെപ്പേരും മാസ്‌ക്ക് ധരിക്കാതെയാണ് എത്തുന്നത്. പരിശോധന ഭയന്ന് സ്ത്രി തൊഴിലാളികൾ സാരി കൊണ്ട് മുഖം മറയ്ക്കും. വാഹന പരിശോധന കർശനമാക്കിയതോടെ കേരളത്തിൽ നിന്നും കടന്നു പോകുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിൽ തടയുന്ന പ്രവണത ഉദ്യോഗസ്ഥർക്ക് തലവേദനയാകുകയാണ്.അന്തർ സംസ്ഥാന പ്രശ്‌നം ഭയന്ന് പരിശോധന കർശനമാക്കാൻ സാധിക്കാതെയായി