തൊടുപുഴ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡി ഡി ഇ ഓഫീസ് ധർണ്ണഇന്ന് രാവിലെ 10 ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ എം അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യും. അറബിക് സർവകലാശാല സ്ഥാപിക്കുക, അദ്ധ്യാപക നിയമന തടസ്സം നീക്കുക, വിക്ടേഴ്‌സ് ചാനലിൽ അറബി ഭാഷ ഉൾപ്പെടുത്തുക.തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ സംഘടിപ്പിക്കുന്നത് കെ.എ. എം. എ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ഹംസ അദ്ധ്യക്ഷത വഹിക്കുന്നു. ഹുസൈൻ ഹുസൈൻ സാദത്ത്,എൻ യു സുനീർ എന്നിവർ പങ്കെടുക്കും.