mullapally-

തൊടുപുഴ: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും രഹസ്യ ധാരണ ഉണ്ടാക്കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഡി.സി.സി ജനറൽ ബോ‌ഡി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ തിടുക്കത്തിലുള്ള ഡൽഹിയാത്ര സി.പി.എം - ബി.ജെ.പി രഹസ്യ ധാരണ ഉറപ്പിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വർണക്കടത്തിൽ സഹായിക്കുന്നതിന് പ്രത്യുപകാരമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നീക്കുപോക്കുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. സി.പി.എം- ബി.ജെ.പി രഹസ്യ അജൻഡയെ അതിജീവിച്ച് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. യു.ഡി.എഫിന്റെ വിജയത്തിനായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.