മൂലമറ്റം: ബിഷപ് വയൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മാതാ കാർഷിക നഴ്‌സറിയിൽ ചൊവ്വാഴ്ച രാത്രി മോഷണം നടന്നു. 500 രൂപയും രണ്ട് ജോടി ഡ്രസുകളും അയ്യായിരത്തിലധികം രൂപയുടെ പച്ചക്കറി വിത്തും തൈകളുമാണ് മോഷണം പോയത്. ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് താഴ് പൊളിച്ച് മോഷണം നടത്തിയ വിവരം ഉടമ അറിയുന്നത്. കാഞ്ഞാർ പൊലീസിൽ പരാതി നൽകി.