തൊടുപുഴ: സീറ്റിന്റെ കാര്യത്തിൽ ഘടക കക്ഷികൾ കോൺഗ്രസിന്റെ പരിമിതികൾ മനസിലാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസിന്റെ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റ് ആവശ്യം പരിമിതികൾക്കുള്ളിൽ നിന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പതിനാറിനകം സീറ്റ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.