ചെറുതോണി: ബസിൽ നിന്നും വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിറാം (28)ണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് എറണാകുളത്തുനിന്നും ബസ്സിൽ കട്ടപ്പനക്ക് വരുംവഴി തടിയംമ്പാട് വച്ചാണ് അപകടമുണ്ടായത്. 49 തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. ബസിൽ വച്ച് സുനിറാമും ജാർഖണ്ഡുകാരായ സഹയാത്രക്കാരുമായി വാഴക്കുണ്ടായി. ഇതിനിടെ ഇയാളെ കൂടെയുണ്ടായിരുന്നവർ ബസിൽ നിന്നും തള്ളിയിട്ടതാണെന്ന് പറയപ്പെടുന്നു. അപകടത്തിൽ ഗുരുതരപരിക്കേറ്റ സുനിറാമിനെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽകോളജാശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചു.മൃതദേഹം കോട്ടയത്തുതന്നെ സംസ്‌കരിച്ചു. ഇടുക്കി പൊലീസ് അസ്വാഭാവീക മരണത്തിന് കേസെടുത്തു.