തൊടുപുഴ : കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഡി ഓഫീസ് ധർണ മുസ്ലിംലീഗ് സംസ്ഥാന സമിതി അംഗം കെ എം അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. . അറബിക് സർവകലാശാല സ്ഥാപിക്കുക, ഓൺലൈൻ പഠന സംവിധാനമായ വിക്ടേഴ്സ് ചാനലിൽ അറബിഭാഷ ഉൾപ്പെടുത്തുക, അധ്യാപക നിയമന തടസ്സം പിൻവലിക്കുക, പിഎസ്‌സി ലിസ്റ്റിൽ നിന്നും അധ്യാപകരെ നിയമിക്കുക, വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ അറബി ഭാഷ ഉൾപ്പെടുത്തുക, ഹയർ സെക്കൻഡറിയിലെ ഭാഷാപഠന നിയന്ത്രണം പിൻവലിക്കുക, അറബിക് ബി.എഡ് സെന്റുറകളും സീറ്റുകളും വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.ജില്ലാ സെക്രട്ടറി ഹുസൈൻ സാദത്ത് സ്വാഗതം പറഞ്ഞു ,സംസ്ഥാന വൈസ് പ്രസിഡൻറ് എം എ ഹംസ മുഖ്യപ്രഭാഷണം നടത്തി . എൻ യു സുനീർ ,ടി എം അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.