ഇടുക്കി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തൊടുപുഴ, മുട്ടത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ബി.എസ്.സി. ഇലക്‌ടോണിക്‌സ്, ബി.എസ്.സി കംപൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.. ബിരുദാനന്തര ബിരുദ കോഴ്‌സുകളായ എം.എസ്.സി കംപൂട്ടർ സയൻസ്, ഇലക്‌ടോണിക്‌സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും (മാനേജ്‌മെന്റ് ക്വാട്ട) ആരംഭിച്ചിരിക്കുന്നു ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ihrd.kerala.gov.in/cascap എന്നീ വെബ് സൈറ്റ് ഉപയോഗിക്കുക.എസ്. സി, എസ്. ടി, ഒ. ഇ. സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുകഫോൺ നമ്പർ, 04862 257447, 257811, 8547005047