block
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

ചെറുതോണി :മൂന്ന്തവണ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം നേടിയിട്ടുള്ള ഇടുക്കി ബ്ളോക്ക് പഞ്ചായത്തിന് പെരുമകൾ പറയാൻ ഏറെയുണ്ട്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 13 ഡിവിഷനുകളിലായി ജനവിധി തേടിയപ്പോൾ ഭരണം യു. ഡി. എഫിന് ഒൾമായിരുന്നു. എട്ട് ഡിവിഷനുകളിൽ യു ഡി എഫ് വിജയിച്ചപ്പോൾ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രണ്ട് സ്ഥാനാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേരാണ് ഇടതുപക്ഷത്ത് നിന്നും വിജയിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉസ്മാന്റെ ഭരണകാലത്ത് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം മൂന്നുതവണയാണ് ലഭിച്ചത്. രണ്ട് വർഷമായി കേരള കോൺഗ്രസിന്റെ റെജി മുക്കാട്ടാണ് പ്രസിഡന്റ് . കേരള കോൺഗ്രസ് ജോസ് , ജോസഫ് പക്ഷങ്ങളായി പിളർ ന്നതോടെ നിലവിൽ റെജി മുക്കാട്ട് ജോസ് പക്ഷത്താണ്. ആദ്യ മൂന്നു വർഷം കോൺഗ്രസിലെ ആഗസ്തി അഴകത്ത് ആയിരുന്നു പ്രസിഡന്റ്. കോൺഗ്രസിലെ ടിന്റു സുഭാഷ് ആണ് വൈസ് പ്രസിഡന്റ്. . ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.

ബ്ലോക്ക് പഞ്ചായത്ത്

ഡിവിഷനുകൾ .

പഴയരിക്കണ്ടം

കഞ്ഞിക്കുഴി

ചുരുളി

മുരിക്കാശ്ശേരി

പടമുഖം

തോപ്രാംകുടി

കാമാക്ഷി

തങ്കമണി

മരിയാപുരം

പൈനാവ്

മൂലമറ്റം

കുളമാവ്

വാഴത്തോപ്പ്

വാഴത്തോപ്പ് പഞ്ചായത്ത്


1969ലാണ് വാഴത്തോപ്പ് പഞ്ചായത്ത് രൂപീകൃതമായത്. ഇതിൽ മൂന്നു തവണ മാത്രമാണ് എൽഡിഎഫ് അധികാരത്തിൽ എത്തിയത്. ആദ്യ ഇലക്ഷനിൽ യുഡിഎഫ് വ്യത്യസ്ത ചേരികളിൽ ആയിരുന്നു. ആ ഇലക്ഷനിൽ എൽഡിഎഫ് അധികാരത്തിൽ വന്നു. തുടർന്നു വന്ന ഇലക്ഷനിൽ നറുക്കെടുപ്പിലൂടെ വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തി. 14 വാർഡുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10 വാർഡുൾ യു ഡി എഫ് നേടി.

കഞ്ഞികുഴി

1976 ൽ രൂപീകൃതമായ കഞ്ഞിക്കുഴിയിൽ 18 വാർഡുകളാണുള്ളത്. രണ്ടുതവണ ഇടതുപക്ഷത്തോടൊപ്പം നിന്ന പഞ്ചായത്താണ് കഞ്ഞിക്കുഴി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് എൽഡിഎഫ് നേടി, ഒമ്പത് സീറ്റ് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. യുഡിഎഫിലെ രാജേശ്വരി രാജനാണ് പ്രസിഡന്റ്

വാത്തിക്കുടി


1972 രൂപീകൃതമായ വാത്തിക്കുടിയിൽ .18 വാർഡുകളാണുള്ളത് . കഴിഞ്ഞ തവണ എൽഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയത്. നാലുതവണ എൽഡിഎഫിന് അനുകൂലമായിനിന്നു.. സി പി എമ്മിലെ വി കെ രാജുവാണ് പ്രസിഡന്റ്.

മരിയാപുരം


ഹൈറേഞ്ച് സംരക്ഷണസമിതി അധികാരത്തിൽവന്ന ഏക പഞ്ചായത്താണ് മരിയാപുരം . പൂർണ്ണമായും യുഡിഎഫിനെ പിന്തുണച്ചുള്ള പഞ്ചായത്താണ്. എന്നാൽ രണ്ടായിരത്തി അഞ്ചിൽ എൽഡിഎഫ് ആദ്യമായി അധികാരത്തിലെത്തി. 2015 ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയും എൽ ഡി എഫും കൈകോർത്ത് നടത്തിയ മത്സരത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഡോളി ജോസ് പ്രസിഡന്റായി . 13 വാർഡുകളിൽ ഏഴ് വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്.

കാമാക്ഷി


പഞ്ചായത്ത് രൂപീകൃതമായത് ശേഷം ഒരിക്കൽ പോലും എൽഡിഎഫിന് അധികാരത്തിൽ വരാൻ സാധിക്കാത്ത പഞ്ചായത്താണ് കാമാക്ഷി. 2005 ൽ ഒപ്പത്തിനൊപ്പം വന്നു എങ്കിലും നറുക്കെടുപ്പിലൂടെ യുഡിഎഫ് എഫ് ഭരണത്തുടർച്ച സ്വന്തമാക്കി. 14 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. കേരള കോൺഗ്രസ് ജോസ് പക്ഷത്ത് നിന്നും ജോസഫ് പക്ഷത്തേയ്ക്ക് മാറിയ ജോയി കാടു പാലമാണ് നിലവിൽ പ്രസിഡന്റ് .

അറക്കുളം

15 വാർഡുകളാണ് അറക്കുളം പഞ്ചായത്തിൽ ഉള്ളത്. കഴിഞ്ഞ തവണ രണ്ട് സ്വതന്ത്രരുടെ സഹായത്തോടെയാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്. യുഡിഎഫ് ആറ് സീറ്റിൽ ആണ് ജയിച്ചത്. എൽ ഡി എഫ് ന് അഞ്ച് സീറ്റ് ലഭിച്ചു. ബി ജെ പിയും 2 സീറ്റും നേടി