തൊടുപുഴ : കാഡ് സിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന വില്ലേജ് സ്‌ക്വയറിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അഭ്യസ്തവിദ്യരായ യുവജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്ട സംരംഭത്തിൽ വിദഗ്ധ പരിശീലനം നേടിയവർക്ക് അവസരം നൽകും. പ്രവാസികൾക്ക് മുൻഗണന ലഭിക്കും. വെളിച്ചെണ്ണ നിർമ്മാണം, ഇളനീർ പന്തൽ , റൈസ് മിൽ, കിഴങ്ങുകളുടെ ചിപ്‌സ്,ഫ്‌ളവർ ഷോപ്പ്, പെറ്റ് ഷോപ്പ്, തേൻ മൂല്യവർദ്ധിതയൂണിറ്റ്, അക്വേറിയം, ഹെൽത്ത് ഡ്രിങ്ക് ഷോപ്പ്, ആല, വനവിഭവങ്ങൾ, ഐസ്‌ക്രീം നിർമ്മാണ യൂണിറ്റ്, മെഡിക്കൽ ലാബ്, എന്നിവയ്ക്കാണ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് നേരിട്ടോ 9847413168 എന്ന നമ്പരിലോ ബന്ധപ്പെടുക